Breaking

Wednesday, February 13, 2019

കടലാസ് വിമാനം പറത്തി കോണ്‍ഗ്രസ് എം.പിമാര്‍; അവസാനദിനം പാര്‍ലമെന്റിന് മുന്‍പില്‍ പ്രതിഷേധ പരമ്പര

ന്യൂഡൽഹി: ലോക്സഭ സമ്മേളനത്തിന്റെ അവസാനദിനം പാർലമെന്റിന് മുൻപിൽ കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധം. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോർട്ട് സഭയിൽ വെയ്ക്കുന്നതിന്റെ മുന്നോടിയായാണ് കോൺഗ്രസ് നേതാക്കളും എം.പിമാരും സഭാമന്ദിരത്തിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യു.പി.എ. ചെയർപേഴ്സൺ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. കള്ളനായ കാവൽക്കാരന്റെ ഓഡിറ്റർ ജനറലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ വിമാനങ്ങളുടെ വിലവിവരങ്ങളടക്കം ഒഴിവാക്കിയെന്നും രാഹുൽഗാന്ധി പറഞ്ഞു. ഇതിനിടെ കോൺഗ്രസ് എം.പിമാർ മോദിയുടെയും അനിൽ അംബാനിയുടേയും ചിത്രം പതിപ്പിച്ച കടലാസ് വിമാനങ്ങൾ പറത്തുകയും ചെയ്തു. റഫാൽ ഇടപാടിൽ കോൺഗ്രസ് എം.പിമാർ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ മറുവശത്ത് തെലുങ്കുദേശം പാർട്ടി എം.പിമാരും തൃണമൂൽ എം.പിമാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. ആന്ധ്രയ്ക്ക് പ്രത്യേകപദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ടി.ഡി.പി. എം.പിമാർ പാർലമെന്റിന് മുൻപിൽ ധർണ നടത്തിയത്. കേന്ദ്രസർക്കാരിനെതിരേയും മോദിക്കെതിരേയുമായിരുന്നു തൃണമൂൽ എം.പിമാരുടെ പ്രതിഷേധം. Content Highlights:congress conducts protest in parliament premise on rafale deal


from mathrubhumi.latestnews.rssfeed http://bit.ly/2GCsL2I
via IFTTT