Breaking

Tuesday, February 12, 2019

ഞങ്ങള്‍ എന്തിനാണ് സഭയില്‍ വരുന്നത്? സ്പീക്കര്‍ക്കെതിരേ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഷുക്കൂർ വധക്കേസിൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച നടപടി ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയിലെ ഒരു എം.എൽ.എ.ക്കെതിരേയാണ് വധക്കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും ഇത്തരം വിഷയങ്ങൾ ഉന്നയിക്കാൻ അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ എന്തിനാണ് സഭയിൽ വരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഷുക്കൂർ വധക്കേസിൽ ടി.വി. രാജേഷ് എം.എൽ.എയും പി. ജയരാജനും പ്രതികളാണ്. ഇക്കാര്യം സഭയിൽ ചർച്ച ചെയ്യേണ്ടതുണ്ട്. ഇതിൽ ഒരു വിട്ടുവീഴ്ചയുമില്ല. വിഷയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സഭാനടപടികൾ തടസപ്പെടുത്തേണ്ടിവന്നത്. സ്പീക്കറുടെ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു- ചെന്നിത്തല പറഞ്ഞു. സമീപകാലത്തൊന്നും വധക്കേസിലെ കുറ്റപത്രത്തിൽ എം.എൽ.എയുടെ പേരുവന്നിട്ടില്ല. എം.എൽ.എയെ ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതിയൊന്നും ആവശ്യമില്ല. അരിയിൽ ഷുക്കൂറിന്റേത് ആൾക്കൂട്ട കൊലപാതകമാണ്. എങ്ങനെയാണ് ഒരാളെ ഇങ്ങനെ കൊലപ്പെടുത്താനാകുന്നത്. ആൾക്കൂട്ട കൊലപാതകം സി.പി.എം. നടത്തിയാലും ബി.ജെ.പി. നടത്തിയാലും എതിർക്കപ്പെടേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Content Highlights:shukoor murder case and assembly proceedings; ramesh chennithala against speaker p sreeramakrishnan


from mathrubhumi.latestnews.rssfeed http://bit.ly/2E5xGHC
via IFTTT