Breaking

Monday, February 25, 2019

കെ ആര്‍ മീരയെ തെറിവിളിക്കാന്‍ ഫേസ്‌ബുക്കിലൂടെ ആഹ്വാനം; വി ടി ബല്‍റാമിനെതിരെ പരാതി

തിരുവനന്തപുരം: സാഹിത്യകാരി കെ ആര്‍ മീരയെ തെറിവിളിക്കാന്‍ ഫേസ്‌ബുക്കില്‍ അണികളോട്‌ ആഹ്വാനം ചെയ്‌ത്‌ ഫേസ്‌ബുക്കില്‍ കമന്റിട്ട വി ടി ബല്‍റാം എംഎല്‍എക്കെതിരെ പരാതി. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്‌മയാണ് എംഎല്‍എക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് കമന്റിലൂടെ കെ ആര്‍ മീരയെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും അതിനായി അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്‌ത വി ടി ബല്‍റാമിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് കൂട്ടായ്‌മയുടെ ആവശ്യം. 

എഴുത്തുകാരെ സാംസ്‌ക്കാരിക ക്രിമിനലുകളെന്ന് വിളിച്ച്‌ അധിക്ഷേപിച്ച വി ടി ബല്‍റാം എംഎല്‍എക്കെതിരെ കെആര്‍ മീര ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയായി വി ടി ബല്‍റാം എംഎല്‍എ പോസ്റ്റ് ചെയ്‌ത കമന്റാണ് പരാതിക്ക് കാരണമായത്. 



from Anweshanam | The Latest News From India https://ift.tt/2Iys9Oj
via IFTTT