Breaking

Saturday, February 9, 2019

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍; പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു. എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണനാണ് മേൽനോട്ട ചുമതല. പൊലീസ് ആസ്ഥാനത്തിന് പുറമെ എല്ലാ ജില്ലകളിലും ഇലക്ഷൻ സെൽ ആരംഭിക്കും. 

അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ഈ മാസം 23 ന് ഊട്ടിയിൽ ചേരും. സൈബർ സുരക്ഷക്കാണ് ഈ വർഷം പൊലീസ് കൂടുതൽ ഉന്നൽ നൽകുക. 

കോഴിക്കോടും തൃശൂരും കൊച്ചിയിലും പുതിയ സൈബർ പൊലീസ് സ്റ്റേഷൻ നിർമ്മിക്കും. തിരുവനന്തപുരത്താണ് നിലവിൽ സൈബർ ഡോം ഉള്ളത്. കൊച്ചിയിലും കോഴിക്കോടും ഇത് തുടങ്ങും. പൊലീസുകാർക്കുള്ള കമ്പ്യൂട്ടർ സാക്ഷരത പദ്ധതി ഇക്കൊല്ലം പൂർത്തിയാകും. 



from Anweshanam | The Latest News From India http://bit.ly/2MYBVHP
via IFTTT