Breaking

Tuesday, February 26, 2019

ഇനിയെങ്കിലും പാകിസ്താന്‍ പാഠം പഠിക്കണം, ഇല്ലെങ്കില്‍ നാണം കെടും- എ.കെ ആന്റണി

ന്യൂഡൽഹി: ഇനിയെങ്കിലും പാകിസ്താൻ സർക്കാർ ശരിയായ പാഠം പഠിക്കണമെന്ന് എ.കെ ആന്റണി. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം പാക് തീവ്രവാദി കേന്ദ്രങ്ങൾ തകർത്തതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു മുൻ പ്രതിരോധ മന്ത്രി കൂടിയായ എ.കെ ആന്റണി. പാകിസ്താന് ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയെയോ മനോബലത്തെയോ നേരിടാൻ ഒരിക്കലും സാധ്യമല്ലെന്നും ആന്റണി കൂട്ടിച്ചേർത്തു. ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടിയപ്പോഴൊക്കെ പാകിസ്ഥാന് പരാജയം മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് ഓർമ്മപ്പെടുത്തിയ ആന്റണി ഇനിയെങ്കിലും അവർ പാഠം പഠിക്കണമെന്നും, പാക് മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദി താവളങ്ങളെ ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഇതിനെക്കാൾ വലിയ നാണക്കേട് നാളെ ഉണ്ടാകുമെന്നത് പാകിസ്ഥാനെ ഓർമ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച പുലർച്ചെയാണ് വ്യോമസേനയുടെ നേതൃത്വത്തിൽ പാക് ഭീകരക്യാമ്പുകൾക്ക് നേരെ മിന്നലാക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളും, കൺട്രോൾ റൂമുകളും മിന്നലാക്രമണത്തിൽ തകർത്തു. അത്യാധുനിക മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് മിന്നലാക്രമണത്തിൽ പങ്കെടുത്തത്. 200ൽ അധികം ഭീകരർ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. Content Highight: A.k antony Response on India destroys terror camps in Pakistan


from mathrubhumi.latestnews.rssfeed https://ift.tt/2SYBKTa
via IFTTT