Breaking

Tuesday, February 26, 2019

അതിര്‍ത്തി കടന്ന്‌ തിരിച്ചടിച്ചത് ഇന്ത്യയുടെ കരുത്തന്‍ പോര്‍വിമാനം 'മിറാഷ് 2000'

40 ജവാൻമാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ മറുപടിയായി പാക് ഭീകര ക്യാമ്പുകളെ ആക്രമിക്കാൻ ചൊവ്വാഴ്ചപുലർച്ചെ ഇന്ത്യൻ വ്യോമസേന ഉപയോഗിച്ചത് മിറാഷ് 2000 പേർവിമാനങ്ങളാണ്. കൃത്യമായ സ്ഥലങ്ങളിൽ അത്യാധുനിക മിസൈലുകൾ വർഷിക്കാൻ സാധിക്കുന്ന പന്ത്രണ്ട്മിറാഷ് 2000 പോർവിമാനങ്ങളിലാണ് അതിർത്തി കടന്ന് മിന്നൽ ആക്രമണത്തിനായി ഇന്ത്യൻ വ്യോമസേന കുതിച്ചത്. 1985മുതൽ വ്യോമസേനയുടെ ഭാഗമായ മിറാഷിന് വജ്ര എന്നാണ് വിശേഷണം. ദസ്സോ ഏവിയേഷനാണ് മിറാഷിന്റെ നിർമാതാക്കൾ. അമേരിക്കൻ നിർമിത എഫ് 16, എഫ് 18 എന്നീ പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട് മിറാഷിന്. അൻപതോളം മിറാഷ് 2000 നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ട്. ലേസർ ഗൈഡഡ് ബോംബുകൾ, ന്യൂക്ലിയാർ ക്രൂയിസ് മിസൈൽ എന്നിവ വഹിക്കാൻ കഴിയുന്ന മിറാഷിന് 6.3 ടൺ ഭാരം വാഹിക്കാനുള്ള ശേഷിയുണ്ട്. ഇന്നത്തെ മിന്നൽ ആക്രമണത്തിൽ ലേസർഗൈഡഡ് ബോംബുകളാണ് മിറാഷിൽ വർഷിച്ചതെന്നാണ് സൂചന. 14.36 മീറ്റർ നീളവും 5.20 മീറ്റർ ഉയരവും 9.13 മീറ്റർ വിങ്സ്പാനുമാണ് കരുത്തൻ മിറാഷിനുള്ളത്. 1999-ലെ കാർഗിൽ യുദ്ധത്തിലും ഇന്ത്യൻ വ്യോമസേനയുടെ പ്രധാന പടയാളിയായിരുന്നു മിറാഷ് 2000. കാർഗിലിന് ശേഷം ഇതാദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിക്കുന്നത്.മിറാഷ് 2000H സിംഗിൾ സീറ്റർ, മിറാഷ് 2000TH ട്വിൻ സീറ്റർ എന്നീ രണ്ട്പതിപ്പിലുള്ള മിറാഷ് 2000 ഇന്ത്യയുടെ കൈവശമുണ്ട്. നൈറ്റ് വിഷൻ സൗകര്യമുള്ള ഗ്ലാസ് കോക്പിറ്റ്, മൾട്ടി മോഡ് മൾട്ടി ലെയേർഡ് റഡാർ, ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങൾ ഇതിലുണ്ട്.നാലാംതലമുറ ജെറ്റ് ഫൈറ്റായ മിറാഷിന് സ്നേക്മ M53P2 ടർബോഫാൻ എൻജിനാണ് കരുത്ത് പകരുന്നത്. വായുവിലൂടെ മണിക്കൂറിൽ 2336 കിലോമീറ്ററാണിന്റെ മിറാഷിന്റെ പരമാവധി വേഗത. ഇന്ത്യയ്ക്ക് പുറമേ ഫ്രാൻസ്, ബ്രസീൽ, ഖത്തർ, ഈജിപ്ത്, ഗ്രീസ്, തായ്വാൻ, പെറു, യുഎഇ എന്നീ രാജ്യങ്ങൾ നിലവിൽ മിറാഷ് പോർവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. Content Highlights;Indian Airforce Mirage 2000 Fighter Jet


from mathrubhumi.latestnews.rssfeed https://ift.tt/2Ein6Mm
via IFTTT