തിരുവനന്തപുരം: മാര്‍ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെത്തിയാണ് വലിയ തിരുമേനിയെ സന്ദര്‍ശിച്ചത്.
മാര്‍ത്തോമ്മ സഭ 100 പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും 50 വീടുകളുടെ അറ്റകുറ്റപ്പണി നടത്തുമെന്നും സഭാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. ഇതിനുള്ള പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മാരാമണ്‍ കണ്‍വന്‍ഷന് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ക്ക് അദ്ദേഹം മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2BRQ45v
via IFTTT