Breaking

Wednesday, February 27, 2019

മരിച്ചാലും നിങ്ങളുടെ ആധാര്‍ റദ്ദാക്കാനാവില്ല

2019 ഫെബ്രുവരി വരെ 123 കോടി ആധാറാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരിക്കൽ എടുത്തുകഴിഞ്ഞാൽ ആധാർ നമ്പർ ക്യാൻസൽ ചെയ്യാനോ സറണ്ടർ ചെയ്യാനോ കഴിയില്ല. ആധാർ ഉടമ മരിച്ചാൽ പോലും അതിന് കഴിയില്ല. അതുമാത്രമല്ല മരിച്ച വിവരം ഉൾപ്പെടുത്താനും വകുപ്പില്ല. അതുകൊണ്ടാണ് ചില സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽകൂടുതൽ ആധാറുകളുള്ളത്. 1.834 കോടിയാണ് ഡൽഹിയിലെ ജനസംഖ്യ. എന്നാൽ 2.184 കോടി ആധാർ നമ്പറുകളാണ് ഇതുവരെ നൽകിയിട്ടുള്ളത്. അധാർ വിവരങ്ങൾ റദ്ദാക്കാനോ മരിച്ചവിവരം രേഖപ്പെടുത്താനോ സാധിക്കാത്തതിനാൽ മറ്റുള്ളവർ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ദുരുപയോഗം എങ്ങനെ തടയാം? പാൻ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയ രേഖകളെല്ലാം റദ്ദാക്കാം. അല്ലെങ്കിൽ മരിച്ചവിവരം ചേർക്കാനും കഴിയും. ആധാറിന് അങ്ങനെയൊരു സാധ്യതയില്ല. എന്നാൽ, മരിച്ചയാളുടെ ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യാൻ അവകാശികൾക്ക് കഴിയും. മൊബൈൽ ആപ്പ് വഴിയോ ഇന്റർനെറ്റുള്ള കംപ്യൂട്ടർവഴിയോ മാത്രമേ ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യാനാകൂ. വെബ്സൈറ്റിൽ ആധാർ സർവീസസ് ടാബിൽ ലോക്ക്, അൺലോക്ക് ബയോമെട്രിക് ലിങ്കിൽ ക്ലിക്ക് ചെയ്താൽമതി. മരിച്ചയാളുടെ പ്രൊഫൈലിലെത്തി ബയോമെട്രിക് സെറ്റിങ്സിൽപോയി ഇത് സാധ്യമാക്കാം. ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. ഒടിപി നൽകിയാൽ ബയോമെട്രിക് വിവരങ്ങൾ പൂർത്തിയാകും. ഈ രീതിയിൽതന്നെ ഇത് അൺലോക്ക് ചെയ്യാനും കഴിയും. no provision to cancel or surrender Aadhaar, even after death


from mathrubhumi.latestnews.rssfeed https://ift.tt/2tGWgJ4
via IFTTT