Breaking

Thursday, February 21, 2019

ആ ഫേസ്ബുക്ക് പോസ്റ്റുകള്‍ പപ്പയുടേതല്ല; ജഗതിയുടെ മകള്‍ പാര്‍വതി

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ തിരിച്ചുവരികയാണെന്ന വാര്‍ത്ത ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. ഈ വര്‍ഷം ഒരു പരസ്യ ചിത്രത്തിലൂടെ അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. താരത്തിന്റെ മകന്‍ ഒരുക്കുന്ന പരസ്യത്തിലൂടെയാണ് ജഗതി തിരിച്ചുവരവ് നടത്തുന്നത്.

അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ജഗതിയെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി ട്രോളുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ജഗതിയുടെ പേരിലുളള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും തിരിച്ചുവരവ് വ്യക്തമാക്കുന്ന തരത്തിലുളള വീഡിയോകളും പോസ്റ്റുകളും വരെ എത്തുകയുണ്ടായി. ഇത് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. എന്നാലിത് വ്യാജ അക്കൗണ്ടാണെന്നും ജഗതിക്ക് നിലവില്‍ അത്തരത്തില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ടില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് മകള്‍ പാര്‍വതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍വ്വതി ഇക്കാര്യം അറിയിച്ചത്. ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും അതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ കഴിവതും പപ്പയെ സ്‌നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ എന്നും പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

വാഹനപകടത്തെ തുടര്‍ച്ച് ഏഴുവര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു ജഗതി. വീല്‍ച്ചെയറില്‍ കഴിയുന്ന താരം ചെറിയ തോതില്‍ ഇപ്പോള്‍ സംസാരിക്കാനാവുന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2DXRhsi
via IFTTT