Breaking

Tuesday, February 19, 2019

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം;സിപിമ്മിന്റെ അറിവോടെയല്ല-ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും;കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കാസര്‍ഗോഡ് കൊലപാതകം സിപിഎമ്മിന്റെ അറിവോടെയല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. സദഭവത്തില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്  കോടിയേരി അറിയിച്ചു.മുന്‍ സംഘര്‍ഷങ്ങളുടെ പേരില്‍ പോലും അംഗീകരിക്കാനാകില്ല. രാഷ്ട്രീയ ബോധമുള്ളവരാരും തിരഞ്ഞെടുപ്പു സമയത്ത് ഇങ്ങനെ ചെയ്യില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ അദ്ദേഹം പറഞ്ഞു.

കേസില്‍ പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും കോടിയേരി നിലപാടെടുത്തു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാണെന്നും അതിന് വേണ്ടിയുള്ള പ്രസ്താവനയാണ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതതെന്നും കോടിയേരി കൊല്ലത്ത് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഹര്‍ത്താലിനെതിരെ നിലപാടടെക്കാന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പെരിയയില്‍ ഇന്നലെ സിപിഎമ്മിന്റെ 25 ഓഫീസുകള്‍ തകര്‍ക്കപ്പെട്ടെന്നും ഇത് തിരിച്ചടിക്കണമെന്ന കെ സുധാകരന്റെ ആഹ്വാനപ്രകാരമാണെന്നും ആരോപിച്ചു.

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലായവരെ പുറത്താക്കിയതെന്നും പ്രതികള്‍ ഏതു മാളത്തില്‍ ചെന്നൊളിച്ചാലും പൊലീസ് അവരെ പിടികൂടുമെന്നും കോടിയേരി പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/2DNft08
via IFTTT