വിഭ്രാന്തി, സംസാരത്തിലും ഭാഷാപ്രയോഗത്തിലുമുള്ള വ്യത്യാസങ്ങള്‍, ചിത്രരചന, വസ്ത്രധാരണം തുടങ്ങിയവ ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ് പ്രായമായവരെ ബാധിക്കുന്ന മസ്തിഷ്ക സംബന്ധമായ ഒരു അസുഖമാണ് മറവിരോഗം അഥവാ മേധാക്ഷയം. മറവിയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. വിഭ്രാന്തി, സംസാരത്തിലും ഭാഷാപ്രയോഗത്തിലുമുള്ള വ്യത്യാസങ്ങള്‍, ചിത്രരചന, വസ്ത്രധാരണം തുടങ്ങിയവ ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചിലര്‍ ഇതിനോടൊപ്പം മാനസികരോഗികളുടെ ലക്ഷണങ്ങളും കാട്ടുന്നു. അനേകതരം രോഗങ്ങള്‍ ഇതിന്റെ ഭാഗമായി പ്രത്യക്ഷപ്പെടാം .
20 ശതമാനത്തോളം രോഗികള്‍ക്ക് തന്നെ ചികിത്സിച്ചു മാറ്റാവുന്ന രോഗങ്ങളാണ് മേധാക്ഷയത്തിന് കാരണമായി തീരുന്നത്. മറവിരോഗം ഉള്ള നൂറുരോഗികളെ പരിഗണിച്ചാല്‍ അവരില്‍ 20 പേര്‍ക്ക് ചികിത്സിച്ചുമാറ്റാവുന്ന രോഗമായിരിക്കും . ഒരു രോഗിക്ക് മറവിരോഗം ഉണ്ട് എന്ന് തീരുമാനിച്ചാല്‍ അടുത്തതായി അറിയേണ്ടത് അതു ചികിത്സിച്ച് മാറ്റാന്‍ പറ്റുന്ന രോഗമാണോ എന്നതാണ്.കൃത്യമായ രോഗനിര്‍ണയത്തിലൂടെ മാത്രമേ ഇത് അറിയാനാകൂ.മറവിരോഗം അഥവാ അൽഷിമേഴ്സ് ബാധിച്ചുതുടങ്ങിയോ എന്ന് കണ്ടെത്താൻ ഇനി പറയുന്ന ലക്ഷണങ്ങൾ നിങ്ങള്‍ക്കുണ്ടോ എന്നു സ്വയം വിലയിരുത്തിയാൽ മതി.∙ഏറ്റവും നന്നായി അറിയാവുന്ന കാര്യങ്ങൾ പോലും മറന്നുപോകുക. എത്ര ഓർമിച്ചെടുക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വരിക.∙സംഖ്യകൾ ഉപയോഗിച്ചുള്ള കണക്കുകൂട്ടലുകൾ തെറ്റിപ്പോകുക.ആവർത്തിച്ചു തെറ്റുവരുത്തുക.∙
പരിചിതമായ ചെറിയ ജോലികൾ മറന്നുപോകുക. ഉദാഹരണത്തിന് ടിവിയുടെ റിമോട്ടിലെ ബട്ടണുകൾ ഇടക്കിടെ മാറിപ്പോകുകയോ അവയുടെ പ്രവർത്തനം മറന്നുപോകുകയോ ചെയ്യുക.∙സമയവും സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറന്നുപോകുക. ഉദാഹരണത്തിന് പ്രിയപ്പെട്ടവരുടെ ജന്മദിനം, ഒരാളെ മുൻപ് കണ്ട സ്ഥലം, ജോലിസ്ഥലം തുടങ്ങിയവ ഓർമിക്കാൻ കഴിയാതെ വരുക . സംസാരത്തിനിടയിൽ സ്ഥിരമായി വാക്കുകൾ അറിയാതെ വിട്ടുപോകുക. വിട്ടുപോകുന്ന വാക്കുകളുടെ എണ്ണം കൂടിക്കൂടി വരിക. എഴുതുമ്പോൾ ഉദ്ദേശിച്ച കാര്യം മറ്റുള്ളവർക്കു വ്യക്തമാക്കാനാകാതെ വരിക.∙സാധനങ്ങള്‍ എടുത്ത ശേഷം തിരിച്ചുവയ്ക്കുമ്പോൾ സ്ഥലം തെറ്റിപ്പോകുക. ഓരോന്നും എവിടെ വച്ചെന്ന് ഓർമിക്കാനാകാതെ ഏറെനേരം തിരഞ്ഞുനടക്കുക.
∙സാമൂഹ്യമായ ഇടപെടലുകൾ അവസാനിപ്പിച്ച് അന്തർമുഖനാകുക.മനോവ്യാപാരങ്ങളെ നിയന്ത്രിക്കാനാകാതെ വരിക, പെട്ടെന്നു മാനസികാവസ്ഥയിൽ വ്യതിയാനങ്ങളുണ്ടാകുക എന്നിവയിലൂടെ ലക്ഷണങ്ങൾ സ്വയം തിരിച്ചറിയാം.ചില സാഹചര്യങ്ങളില്‍ സങ്കീര്‍ണ്ണമായ പരിശോധനകളിലൂടെ മാത്രമേ കൃത്യമായ രോഗനിര്‍ണയം സാദ്ധ്യമാവുകയുള്ളൂ. സൂഡോഡിമന്‍ഷ്യ, എസ്.ഡി.എച്ച്, ടൂമറുകള്‍, മസ്തിഷ്കാഘാതം, തലച്ചോറിലെ ടി.ബി, വിറ്റാമിനിന്റെ കുറവ്, സിഫിലിസ്, മദ്യപാനികളില്‍ കാണുന്ന മറവിരോഗം, വൃക്ക സംബന്ധമായ രോഗങ്ങള്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍, എന്‍. പി. എച്ച് എന്നിവയാണ് ചികിത്സിച്ചുമാറ്റാന്‍ സാധിക്കുന്ന മേധാരോഗങ്ങള്‍.
പ്രായമായവരിലെ മറവിക്ക് പ്രധാന കാരണമായി കരുതപ്പെടുന്ന അള്‍ഷൈമര്‍ ഡിമന്‍ഷ്യ എന്ന മറവിരോഗം ചികിത്സിച്ചു മാറ്റാവുന്ന മറവിരോഗങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നില്ല. എന്നാല്‍, ഈ രോഗത്തിനും ഫലപ്രദമായ ചികിത്സ നിലവിലുണ്ട്. രോഗം മൂര്‍ച്ഛിക്കുന്നത് ഒരു പരിധിവരെ തടയാന്‍ ഇവയ്ക്കു സാധിക്കും. എന്നാല്‍, ഇത്തരം മരുന്നുകള്‍ക്ക് രോഗം ഭേദമാക്കാനുള്ള ശേഷി ഇല്ല. ചികിത്സ ഇല്ലാത്ത രോഗങ്ങളാണെങ്കില്‍ പോലും രോഗിക്ക് ഉണ്ടാകുന്ന പെരുമാറ്റത്തിലെ വ്യതിയാനങ്ങള്‍ ചികിത്സിക്കാന്‍ മരുന്നുണ്ട്.ചുരുക്കി പറഞ്ഞാല്‍ ചികിത്സ ഉള്ളതായാലും ഇല്ലാത്തതായാലും എല്ലാ മറവിരോഗങ്ങള്‍ക്കും ചികിത്സ അത്യാവശ്യമാണ്.
from Anweshanam | The Latest News From Health http://bit.ly/2MZdeLF
via IFTTT