Breaking

Sunday, February 24, 2019

പെരിയയിൽ വീണ്ടും കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമം; ബ്ലോക്ക് പ്രസിഡന്റിന്റെ വീടിന് തീയിട്ടു

കാസർകോട് പെരിയയിൽ വീണ്ടും അക്രമം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയയുടെ വീടിന് മുന്നിൽ തീയിട്ടു. കാറിന്റെ ചില്ലുകൾ തകർത്തു. പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ് വീടിന് തീയിച്ചത്. വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു. 

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേശും ശരത് ലാലും കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികൾ പൊലീസ് പിടിയിലായിട്ടുണ്ട്. സിപിഎം ലോക്കൽ സെക്രട്ടറി ആയിരുന്ന പീതാംബരനാണ് കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ. അന്വേഷണം പുരോഗമിക്കുകയാണ്.



from Anweshanam | The Latest News From India https://ift.tt/2NnNFUA
via IFTTT