ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ അപൂർവി ചന്ദേലക്ക് ലോക റെക്കോഡ് പ്രകടനത്തോടെ സ്വർണം. വനിതകളുടെ 10 മീറ്റർ എയർ റൈഫ്ളിൽ രണ്ടു ചൈനീസ് താരങ്ങളുടെ വെല്ലുവിളിയെ മറികടന്നാണ് അപൂർവി ആതിഥേയർക്ക് സ്വപ്നത്തുടക്കം നൽകിയത്. ചൈനയുടെ ഷാവോ റുവോഷു വെള്ളിയും സു ഹോങ് വെങ്കലവും നേടി.
ഷാവോയുടെ പേരിലുള്ള ലോകറെക്കോഡാണ് (252.4) അപൂർവി 252.9 പോയൻറുമായി സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. ഇൗയിനത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ 2020 ടോക്യോ ഒളിമ്പിക്സ് യോഗ്യത നേടിയാണ് ലോകകപ്പിൽ മത്സരിക്കാനിറങ്ങിയത്. യോഗ്യത റൗണ്ടിൽ നാലാം സ്ഥാനക്കാരിയായിരുന്നു അപൂർവി.
from Anweshanam | The Latest News From India https://ift.tt/2U3MtbF
via IFTTT