തിരുവനന്തപുരം: മലയാള ചലച്ചിത്ര - പരസ്യ സംവിധായിക നയന സൂര്യൻ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുക ആയിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. . അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു.
ലെനിന്‍ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍, നേമം പുഷ്പരാജ്, അവിര റബേക്ക, മധുപാല്‍ തുടങ്ങിയ സീനിയര്‍ സംവിധായകരോടൊപ്പം ക്രോസ് റോഡ് എന്ന ആന്തോളജി മൂവിയിലെ ഒരു സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ഒരു സിനിമയും നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2XnIkS3
via IFTTT