Breaking

Tuesday, February 19, 2019

ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ഭര്‍ത്താവ് ബോണി കപൂര്‍

നടി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ഭര്‍ത്താവ്.വെബ്‌സൈറ്റിലൂടെയുള്ള ലേലം ആരംഭിക്കുന്നത് 40,000 രൂപയില്‍ നിന്നാണ്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സാരി ലേലം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ശ്രീദേവിയുടെ ശേഖരത്തിലുള്ള 'കോട്ട' സാരികളിലൊന്നാണ് ലേലം ചെയ്യുന്നത്. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷനു നല്‍കാനാണു തീരുമാനം.സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന്‍. ഫെബ്രുവരി 24 ന് ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികമാണ്.

ആ ദിവസത്തോട് അനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. 2018 ഫെബ്രുവരി 24ന് ദുബൈയിലാണ് ശ്രീദേവി അന്തരിച്ചത്.

 


 



from Anweshanam | The Latest News From India http://bit.ly/2NecCSp
via IFTTT