ന്യൂഡല്‍ഹി: എറിക്സൺ ഇന്ത്യക്കുള്ള പണം നൽകാത്തതിൽ റിലയന്‍സ് കമ്മ്യൂണിക്കേഷൻ മേധാവി അനിൽ അംബാനി ഇന്നും സുപ്രീം കോടതിയിൽ ഹാജരാകും. കോടതി ഉത്തരവ് ഉണ്ടായിട്ടും എറിക്‌സൺ ഇന്ത്യക്ക് 550 കോടി രൂപ നൽകാത്തതിനെ തുടന്നാണ് അംബാനിയെ കോടതി വിളിച്ച് വരുത്തിയത്.
കേസില്‍ അനില്‍ അംബാനിക്ക് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ്സ് നേതാവുമായ കപില്‍ സിബല്‍ ആണ്. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇന്നലെയും അംബാനി ഹാജരായിരുന്നെങ്കിലും കേസിൽ വാദം പൂർത്തി ആയിരുന്നില്ല. 118 കോടി നൽകാമെന്ന റിലയൻസിന്റെ നിർദ്ദേശം എറിക്സൺ അംഗീകരിച്ചില്ല.
from Anweshanam | The Latest News From India http://bit.ly/2GnRgRQ
via IFTTT