Breaking

Wednesday, February 13, 2019

കബളിപ്പിക്കളും വീമ്പിളക്കലും വിരട്ടലുമാണ് മോദി സര്‍ക്കാരിറെ തത്വശാസ്ത്രം-സോണിയ ഗാന്ധി

ന്യൂഡൽഹി:കബളിപ്പിക്കളും വീമ്പിളക്കലും വിരട്ടലുമാണ് മോദി സർക്കാരിന്റെതത്വശാസ്ത്രമെന്ന് കോൺഗ്രസ്സ് നേതാവ് സോണിയ ഗാന്ധി. സത്യവും സുതാര്യതയും ലജ്ജയില്ലാത്തവിധം കീഴ്മേൽമറിക്കപ്പെട്ടുവെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് സി.പി.പിജനറൽ ബോഡി മീറ്റിങ്ങിലായിരുന്നു മോദിക്കെതിരേയുള്ള സോണിയാഗാന്ധിയുടെ കടുത്ത വിമർശനം. "രാജ്യം ഏറ്റവും വലിയ സാമ്പത്തിക പിരിമുറുക്കങ്ങളിലൂടെയും സാമൂഹികവെല്ലുവിളികളിലൂടയുമാണ് നീങ്ങുന്നത്. ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആധാരശിലകൾക്കെല്ലാം മോദി സർക്കാർ പ്രഹരമേൽപ്പിച്ചു. ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും മോദി സർക്കാരിനാൽ ആക്രമിക്കപ്പെട്ടു", സോണിയ കുറ്റപ്പെടുത്തി. വീമ്പിളക്കുന്നവർക്ക് ഉത്തരവാദിത്വ ബോധമുള്ള ഭരണകൂടത്തിന് പകരമാവാൻ ആവില്ലെന്ന് ജനങ്ങൾക്ക് ബോധ്യമായിത്തുടങ്ങി. മാർക്കറ്റിങ് ഗിമ്മിക്കുകൾ കൊണ്ട് ഭരണം മുന്നോട്ടു കൊണ്ടുപോവാനാവില്ലെന്നും ജനങ്ങൾക്ക് മനസ്സിലായി.അവരോട് പറഞ്ഞകള്ളങ്ങളുടെയെല്ലാം ഫലം ഇന്ന് ജനങ്ങൾ അനുഭവിക്കുകയാണെന്നും സോണിയ പറഞ്ഞു. content highlights:Bluff, bluster, intimidation is the philosophy of Modi govt,says Sonia


from mathrubhumi.latestnews.rssfeed http://bit.ly/2I8USZC
via IFTTT