Breaking

Friday, February 1, 2019

യു.​എ​സി​ൽ ​ക്ഷേ​​ത്ര​ത്തി​നു​നേ​രെ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം

യു.​എ​സി​ലെ കന്റെ​ക്കി​യി​ൽ ഹി​ന്ദു​ക്ഷേ​​ത്ര​ത്തി​നു​നേ​രെ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. ലൂ​യി​സ് വി​ല്ലെ​യി​ലെ സ്വാ​മി നാ​രാ​യ​ണ​ക്ഷേ​ത്ര​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ ക​ട​ന്ന്‌ വി​ഗ്ര​ഹ​ത്തി​ന് മേ​ല്‍ ക​റു​ത്ത ചാ​യം ഒ​ഴി​ക്കു​ക​യും ഉ​ള്‍വ​ശം മ​ലി​ന​മാ​ക്കു​ക​യും ചെ​യ്തു. ജ​നാ​ല​ച്ചി​ല്ലു​ക​ള്‍ പൊ​ട്ടി​ക്കു​ക​യും ചു​മ​രു​ക​ള്‍ ചാ​യ​മൊ​ഴി​ച്ച് വൃ​ത്തി​കേ​ടാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ജ്ഞാ​ത​ഭാ​ഷ​യി​ല്‍ ചു​മ​രെ​ഴു​ത്തു​ക​ളും ന​ട​ത്തി​. 

ക്ഷേ​ത്ര​ത്തി​ലെ അ​റ​ക​ൾ ശൂ​ന്യ​മാ​ക്കി​യ നി​ല​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.  വം​ശീ​യാ​ക്ര​മ​ണ​ത്തി​​െൻറ പ​ട്ടി​ക​യി​ൽ പെ​ടു​ത്തി യു.​എ​സ്​ പൊ​ലീ​സ്​ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.​ തി​ക​ച്ചും വി​ദ്വേ​ഷ​പ​ര​മാ​യ സം​ഭ​വ​മാ​ണി​തെ​ന്ന് ലൂ​യി​സ് വി​ല്ലെ മേ​യ​ര്‍ ഗ്രെ​ഗ് ഫി​ഷ​ര്‍ പ്രതികരിച്ചു. സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വും പ​ര​സ്പ​ര​ബ​ഹു​മാ​ന​വും നി​ല​നി​ല്‍ക്കു​ന്ന അ​ന്ത​രീ​ക്ഷ​മാ​ണ് അ​വി​ടെ​യു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍ന്ന് ക്ഷേ​ത്ര​ത്തി​ന് കൂ​ടു​ത​ല്‍ കാവലേർപ്പെടുത്തി.



from Anweshanam | The Latest News From India http://bit.ly/2FZRlLp
via IFTTT