Breaking

Wednesday, February 20, 2019

കൊലയാളികളെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല; ഇരട്ടക്കൊലപാതകത്തില്‍ വിഎസ്

തിരുവനന്തപുരം: കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതികരണവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. പത്രക്കുറിപ്പലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കാസർകോട്ട് നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണ്. രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സി പി എമ്മിന്റെ രീതിയല്ല. പാർട്ടി അംഗങ്ങളിൽ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. അത്തരക്കാരെസി പി എമ്മിൽ വെച്ചുപൊറുപ്പിക്കാനാവില്ല. ഇക്കാര്യം പാർട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിഷ്ഠുരമായ ഈ കൊലപാതകങ്ങൾ നടത്തിയവർ ആരായാലും നിയമത്തിന്റെ മുന്നിലെത്തുകതന്നെ വേണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവർക്ക് ലഭിക്കുന്നു എന്നുറപ്പാക്കാൻ ക്രമസമാധാന ചുമതലയുള്ള പോലീസിന് കഴിയണമെന്നും വിഎസ് പ്രസ്താവനയിൽ പറഞ്ഞു. content highlights:vs achuthanandan on kasargod double murder


from mathrubhumi.latestnews.rssfeed https://ift.tt/2DUhLuG
via IFTTT