Breaking

Thursday, February 14, 2019

ലോകസഭാ തെരഞ്ഞെടുപ്പില്‍  മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി. ലഖ്നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്.  പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും പ്രിയങ്ക പറഞ്ഞു. 

നേരത്തെ അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശനം പോലും ഇതിന് വേണ്ടിയാണ് എന്നായിരുന്നു വാർത്തകൾ. പ്രിയങ്ക മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സോണിയാ ഗാന്ധി വീണ്ടും റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനുള്ള സാധ്യതയേറി.



from Anweshanam | The Latest News From India http://bit.ly/2tjUtJJ
via IFTTT