Breaking

Friday, February 1, 2019

പുതിയ നികുതിദായകര്‍ ഒരു കോടി; നോട്ടു നിരോധനം ഖജനാവിലെത്തിച്ചത് 1.3 ലക്ഷംകോടി നികുതി വരുമാനം

ന്യൂഡൽഹി: നോട്ടു നിരോധനം ഖജനാവിലേക്ക് 1.3ലക്ഷം കോടിയുടെ നികുതി വരുമാനമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. നോട്ടുനിരോധനത്തിന് ശേഷമുള്ള കാലയളവിൽ ഒരു കോടിയിലധികം പുതിയ നികുതി ദായകരാണ് രാജ്യത്തുണ്ടായതെന്നും ബജറ്റ് പ്രസംഗത്തിൽ ഗോയൽ വ്യക്തമാക്കി. കള്ളപ്പണത്തിനെതിരെയുള്ള വലിയ നീക്കമായിരുന്നു നോട്ടു നിരോധനം, ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, 3,38,000 ഷെൽ കമ്പനികളെയാണ് കണ്ടെത്തിയത്, കള്ളപ്പണത്തിനെതിരെയുള്ള സംവിധാനങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇൻകം ടാസ്ക് റിട്ടേണുകൾ സമർപ്പിക്കാനുള്ള സംവിധാനം ലളിതമാക്കി. 24 മണിക്കൂറിനുള്ളിൽ റീഫണ്ട് ലഭ്യമാക്കുമെന്നും ഗോയൽ പറഞ്ഞു. content highlights:Emonetisation have brought Rs 1 lakh 30 thousand crores to tax


from mathrubhumi.latestnews.rssfeed http://bit.ly/2RxnXNO
via IFTTT