Breaking

Monday, November 12, 2018

ഫഹദിന്റെ നായകയായി വീണ്ടും നിത്യ മേനോന്‍ എത്തുന്നു 

കൊച്ചി: ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം  ഫഹദ് ഫാസിലിന്റെ നായികയായി നിത്യമേനോന്‍ വീണ്ടുമെത്തുന്നു. ഒരിടവേളയ്ക്കു ശേഷമാമ് മികച്ച പ്രൊജക്റ്റുകളുമായി മലയാളത്തിലേക്ക് താരം ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയാണ് നിത്യ മേനോന്‍ കേന്ദ്ര കഥാപാത്രമായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയുടെ സെറ്റിലാണ് ഇപ്പോള്‍ താരമുള്ളത്. അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുന്ന മറ്റൊരു മലയാള ചിത്രത്തിലും താനുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിത്യ. ഫഹദ് ഫാസിലിന്റെ നായികയായി നിത്യ എത്തുന്ന ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും. ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
 



from Anweshanam | The Latest News From India https://ift.tt/2PQbMiu
via IFTTT