Breaking

Saturday, November 3, 2018

കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ വിശ്വനാഥന്‍ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം ∙ നിക്ഷേപകരെ കബളിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്ന കോട്ടയം കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥൻ നഗരത്തിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ. കസ്റ്റഡിയിലിരിക്കെ ചികിൽസയ്ക്കായി ആശുപത്രിയിലെത്തിച്ച വിശ്വനാഥൻ പൊലീസിന്റെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയെന്നാണ് പ്രാഥമിക വിവരം.

കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കോടതി ഇദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. 

ഇതിനിടെ പണം നിക്ഷേപിച്ചവര്‍ വലിയ തോതില്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. 35 കോടിയോളം നിക്ഷേപ തട്ടിപ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ കേസ് നിലവിലുള്ളത്. ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.  



from Anweshanam | The Latest News From India https://ift.tt/2QhPcfC
via IFTTT