തിരക്കു പിടിച്ച് നെട്ടോട്ടമോടുന്ന ജീവിതത്തില്‍ നമ്മള്‍ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് ശരീരത്തിന്റെ ക്ഷീണം.ജോലി തിരക്ക് കാരണം കുടുംബത്തോടൊപ്പം പോലും സമയം ചെലവിടാന്‍ പറ്റാത്ത ദിവസങ്ങള്‍ വരാറുണ്ട്. ഇതിനിടയില്‍ ക്ഷീണം കൂടിആയാലോ. ഇന്ന് പലരും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പറയുന്ന ഒരു കാര്യമാണിത്.ഇത്തരത്തില്‍ അനുഭവപ്പെടുന്ന ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്. എന്നാല്‍ ക്ഷീണം അകറ്റാന്‍ ചില വഴികള്‍ ഉണ്ട്.
ക്ഷീണം അകറ്റാന്‍ ഏറ്റവും നല്ല വഴിയാണ് വ്യായാമം. ഇത് ദിവസവും ശീലമാക്കുക.വ്യായാമം എനര്‍ജി ലെവല്‍ കൂട്ടുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഓട്ടം, നടത്തം, സൈക്ലിങ് എന്നിവ എനര്‍ജി ലെവല്‍ കൂട്ടാന്‍ സഹായിക്കും.ഇതുകൂടാതെ, വെള്ളം ധാരാളം കുടിക്കാന്‍ ശ്രമിക്കുക. വെള്ളം നമ്മുടെ ശരീരത്തിലെ പല രോഗങ്ങളും ചെറുക്കുവാന്‍ സഹായിക്കുന്നു. ഒരു ദിവസം കുറഞ്ഞത് 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അനിവാര്യമാണ്. നിര്‍ജലീകരണം ഊര്‍ജസ്വലത നശിപ്പിക്കും എന്നതില്‍ സംശയമില്ല.മാത്രമല്ല,ശാരീരിക പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും അതുമൂലം ശ്രദ്ധയും ജാഗ്രതയും നഷ്ടമാകുകയും ചെയ്യും.
ഇതുകൂടാതെ ക്ഷീണം കുറയ്ക്കുവാനായി ദിനവും ഭക്ഷണം കുറച്ച് കഴിക്കുന്നത് നല്ലതാണ്. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ കഴിയുന്നു. എന്നാല്‍ പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ശരീരത്തിന് ഏറ്റവും ഭക്ഷണം ആവശ്യമുളള സമയമാണിത്. കാരണം എനര്‍ജി ലെവല്‍ ക്രമീകരിക്കുന്നത് പ്രഭാത ഭക്ഷണമാണ്.കൂടാതെ,ക്ഷീണം ഉണ്ടാകാന്‍ പ്രധാനകാരണങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. ഉറക്കമില്ലായ്മ ക്ഷീണം മാത്രമല്ല വിവിധ രോഗങ്ങള്‍ക്കും കാരണക്കാരനാണ്.
അമിതവണ്ണം ഉളളവരിലും ക്ഷീണം അപ്രധാനനുഭവപ്പെടുന്നു.ശരീരത്തിന് ആവശ്യമുള്ളതിലും അധികം ഭാരം ഇല്ലായ്മ ചെയ്യുന്നതു തന്നെ ക്ഷീണം അകറ്റാന്‍ ഏറ്റവും നല്ല വഴിയാണ്. അമിതവണ്ണമുള്ളവര്‍ എപ്പോഴും ആശങ്കാകുലരുമായിരിക്കും. ശാരീരിക വ്യായാമങ്ങള്‍ ചെയ്യുകയും ആഹാരം നിയന്ത്രിക്കുകയും ചെയ്യുന്നതു വഴി ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുകയും അമിതവണ്ണം കുറയ്ക്കുകയും ചെയ്യാം. തടി കുറയ്ക്കുമ്പോള്‍ ആത്മവിശ്വാസം കൂടുകയും ക്ഷീണം പൂര്‍ണമായി മാറുകയും ചെയ്യും.
from Anweshanam | The Latest News From Health https://ift.tt/2qDqUkT
via IFTTT