Breaking

Thursday, November 15, 2018

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി

കോഴിക്കോട് : നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ഇവരുടെ കരാര്‍ കാലാവധി അടുത്തമാസം 31വരെ നീട്ടി.

നിപ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 42 കരാര്‍ ജീവനക്കാരെയും പിരിച്ചുവിടാനായിരുന്നു തീരുമാനം. എന്നാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്നും തുടര്‍കരാറുകളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പായില്ലെങ്കിലും കരാര്‍കാലാവധി നീട്ടാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും തീരുമാനിച്ചു.ഡിസംബര്‍ മുപ്പത്തിയൊന്നിന് ശേഷം തുടര്‍ കരാര്‍സംബന്ധിച്ച്‌ ആലോചിക്കും.



from Anweshanam | The Latest News From India https://ift.tt/2DjDkpQ
via IFTTT