Breaking

Sunday, November 11, 2018

സാനിറ്ററി പാഡുകളില്‍ നിന്ന് അണുബാധയുണ്ടാകുമോ

ആര്‍ത്തവദിവസം സ്ത്രീകള്‍ ഏറ്റവുമധികം കഷ്ടപ്പെടുന്ന ദിനങ്ങളാണ്.ഈ സമയത്ത് സ്ത്രീകള്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ഇവര്‍ ഉപയോഗിക്കുന്ന സാനിറ്ററി പാടുകള്‍ തന്നെയാണ്.ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധയുണ്ടാവും.ചിലര്‍ക്ക് ഇങ്ങനെ അണുബാധയുണ്ടായതായി കാണുന്നു. ആര്‍ത്തവ ദിവസങ്ങളാണ് സ്ത്രീകള്‍ ഏറ്റവുമധികം വൃത്തിയെ കുറിച്ച് ബോധ്യമുള്ളവരാകുന്നത്.സ്വയം വൃത്തിയാകാനും ചുറ്റുപാടുകള്‍ എപ്പോഴും വൃത്തിയായിരിക്കാനും സ്ത്രീകള്‍ പൊതുവേ ഏറ്റവുമധികം ആഗ്രഹിക്കുന്നതും ഈ സമയത്താണ്. എന്നാല്‍ എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലര്‍ക്ക് അണുബാധയുണ്ടാകാറുണ്ട്.

സാനിറ്ററി പാഡിലടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളിലേതെങ്കിലും നമ്മുടെ ശരീരവുമായി ഒത്തുപോകാകിരിക്കുന്നത് മൂലം പാഡിന്റെ ഉപയോഗത്താല്‍ ചിലര്‍ക്ക് അണുബാധയുണ്ടാകാം.ആര്‍ത്തവകാലത്താണ് അണുബാധയുണ്ടാകുന്നത് എങ്കില്‍, ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പാഡിന്റെ ബ്രാന്‍ഡ്, മാറ്റി മറ്റേതെങ്കിലും ബ്രാന്‍ഡ് ഉപയോഗിക്കാവുന്നതാണ്. എന്നിട്ടും അണുബാധയുണ്ടെങ്കില്‍ നിങ്ങള്‍ കരുതേണ്ടത് പാഡിന്റെ ഉപയോഗത്തെ കുറിച്ച് തന്നെയാണ്.ആറ് മണിക്കൂറില്‍ കൂടുതല്‍ ഒരിക്കലും ഒരു പാഡ് ഉപയോഗിക്കരുത്. പരമാവധി സമയമാണിത്. ഇതിനുള്ളില്‍ തന്നെ വൃത്തിയായി കഴുകി തുടച്ച ശേഷം, പുതിയ പാഡ് വയ്ക്കുക. ബ്ലീഡിംഗ് കടുതലുള്ള സമയങ്ങളില്‍ ഇത് അല്‍പം കൂടി നേരത്തേ ആക്കിയാലും നല്ലത് തന്നെ.

യോനീഭാഗങ്ങളില്‍ നനവ് ഇരിക്കുന്നതും,രക്തത്തിന്റെ നനവും, വിയര്‍പ്പും ഏറെ നേരെ ഇരുന്നാലും അണുബാധയുണ്ടായേക്കാം.അതുകൊണ്ട് ഇടയ്ക്കിടെ ഫ്രഷ് ആകാന്‍ ശ്രദ്ധിക്കുക. എപ്പോഴും കഴുകിക്കഴിഞ്ഞാല്‍ ഉണങ്ങിയ കോട്ടണ്‍ തുണി കൊണ്ട് വൃത്തിയായി തുടയ്ക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ആര്‍ത്തവമാണെങ്കിലും കഴിയുന്നതും ഉണങ്ങിയ തുണി കൊണ്ടോ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചോ തുടച്ചുവൃത്തിയാക്കാന്‍ ശ്രമിക്കുക. മാത്രമല്ല, പൊതുവേ അണുബാധയോ മറ്റെന്തെങ്കിലും അലര്‍ജികളോ ഉണ്ടാകാറുള്ള ചര്‍മ്മമാണെങ്കില്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന സോപ്പുകള്‍ പോലും ഒരുപക്ഷേ അപകടമുണ്ടാക്കിയേക്കാം. അതിനാല്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്. ദുര്‍ബലമായ ചര്‍മ്മമുള്ളവരാണെങ്കില്‍ ഇത്തരം അണുബാധയ്ക്ക് ചികിത്സ തേടുന്നതാണ് ഉത്തമം.
 



from Anweshanam | The Latest News From Health https://ift.tt/2PP4E5R
via IFTTT