Breaking

Saturday, November 3, 2018

വയനാട്ടില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

കൽപ്പറ്റ:വയനാട്ടിൽ സുഹൃത്തുക്കളായ വിദ്യാർത്ഥികൾ സമാനമായ രീതിയിൽ ആത്മഹത്യ ചെയ്തു. ഇൻസ്റ്റഗ്രാമിൽ മരണത്തെക്കുറിച്ചു പോസ്റ്റിട്ട ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളുമാണ് കൗമാരക്കാരായവിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ പ്രധാനമായും പോസ്റ്റ് ചെയ്തത്. ജീവിതത്തിൽ നിരാശരായിരുന്നു വിദ്യാർത്ഥികളെന്നും ജീവിതത്തോട് നിഷേധ മനോഭാവം പുലർത്തിയിരുന്നവരാണെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. ആത്മഹത്യയ്ക്ക് മുമ്പ് ഇവർ സുഹൃത്തുകൾക്ക് വിരുന്നു നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ യഥാർത്ഥ വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ ബന്ധുക്കൾ രംഗത്തെത്തി. വിദ്യാർത്ഥികളുടെ മരണത്തിൽ സമൂഹമാധ്യമങ്ങൾക്കുള്ള സ്വാധീനം അന്വേഷിച്ചുവരികയാണ്. Content Highligh:Teenage friends suicide in Wayanad


from mathrubhumi.latestnews.rssfeed https://ift.tt/2P5smLz
via IFTTT