Breaking

Saturday, November 3, 2018

കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ വിശ്വനാഥന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിൽ

വിശ്വനാഥൻ (ഫയൽ ചിത്രം) കോട്ടയം: നിക്ഷേപക തട്ടിപ്പിന്റെ പേരിൽ അറസ്റ്റിലായിരുന്നകുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥൻ (68) കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ.ചികിത്സയിലായിരുന്ന കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയിൽ നിന്ന് ചാടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.രാവിലെ 8.30 ന് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം. പോലീസെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച് കോടതി ഇദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ പണം നിക്ഷേപിച്ചവർ വലിയ തോതിൽ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. 35 കോടിയോളം നിക്ഷേപ തട്ടിപ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ കേസ് നിലവിലുള്ളത്. ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2Qge0EC
via IFTTT