തിരുവനന്തപുരം: നഗരങ്ങളില്‍ ഇനി പുതുതായി ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ല. ഇലക്‌ട്രിക്, സിഎന്‍ജി, എല്‍എന്‍ജി എന്നിവ ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് മാത്രമേ ഇനി പെര്‍മിറ്റ് നല്‍കുകയുളളൂ.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഇത് ആദ്യം നടപ്പാക്കുന്നത്.
ഇതനുസരിച്ച് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 3000 പുതിയ പെര്‍മിറ്റ് നല്‍കാന്‍ ഉത്തരവിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 2000 ഓട്ടോകള്‍ ഇലക്‌ട്രിക്കും 1000 ഓട്ടോകള്‍ സിഎന്‍ജിയോ എല്‍എന്‍ജിയോ ആയിരിക്കണം. രണ്ടു നഗരങ്ങളിലും നിലവില്‍ 4300 വീതം പെര്‍മിറ്റാണുള്ളത്. തിരുവനന്തപുരത്ത് അടുത്തിടെ 30000 പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ 20000 പെര്‍മിറ്റ് നല്‍കി. ഇനി പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ പുതിയ ഉത്തരവ് പാലിക്കണമെന്നാണ് റിപ്പോര്‍ട്ട്.
from Anweshanam | The Latest News From India https://ift.tt/2BEQj3W
via IFTTT