Breaking

Monday, November 12, 2018

ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാവോവാദി ആക്രമണം; ആര്‍ക്കും പരിക്കില്ല

റായ്പുർ: ഛത്തീസ്ഗഢിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുമ്പ് തിരഞ്ഞെടുപ്പ് ബൂത്തിന്റെ സുരക്ഷാ ചുമതലയുള്ള സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെ മാവോവാദി ആക്രമണം. ആർക്കും പരിക്കില്ല. മാവോവാദി ആക്രമണങ്ങളുടെ പേരിൽ കുപ്രസിദ്ധമായ ദന്തേവാഡയിൽ കതേകല്യാൺ ബ്ലോക്കിലെ തുമക്പാൽ ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. പോളിങ് ബുത്ത് ലക്ഷ്യമാക്കി വന്ന സേനയെ ലക്ഷ്യമിട്ട് സ്ഥാപിച്ച രണ്ടുകിലോയോളം സ്ഫോടക വസ്തുക്കൾ അടങ്ങുന്ന ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. കോയലിബേഡയിൽ ഞായറാഴ്ചയുണ്ടായ സമാനമായ ആക്രമണത്തിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ പോളിങ് നടക്കുന്ന 18 മണ്ഡലങ്ങളിലെ 10 സീറ്റുകളിൽരാവിലെ ഏഴുമുതൽ മൂന്നുവരെയാണ് തിരഞ്ഞെടുപ്പ്. മറ്റുള്ള സ്ഥലങ്ങളിൽ എട്ടുമുതൽ അഞ്ചുവരെയും.


from mathrubhumi.latestnews.rssfeed https://ift.tt/2QzCWHx
via IFTTT