Breaking

Monday, November 12, 2018

പിതാവ് മദ്യലഹരിയില്‍ വഴക്കിട്ടു: മകന്‍ മുറിയിലിട്ട് പൂട്ടി തീകൊളുത്തി

ചെന്നൈ: മദ്യലഹരിയിൽ വഴക്കിട്ട പിതാവിനെ യുവാവ് വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി. റോയപ്പേട്ട വരദപിള്ള സ്ട്രീറ്റ് സ്വദേശിയായ ഇ. ശങ്കറിനാണ് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലുള്ള ഇയാൾ കിൽപ്പോക്ക് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകനായ രാമകൃഷ്ണനെ റോയപ്പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചക്കറി വിൽപ്പനക്കാരനായ ശങ്കർ ഇളയ മകനായ വിജയിനൊപ്പമാണ് താമസിച്ചിരുന്നത്. മറ്റു മക്കളായ രാമകൃഷ്ണനും രാമചന്ദ്രനും അതേ തെരുവിന്റെ മറ്റൊരു ഭാഗത്താണ് താമസം. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ശങ്കർ രാമകൃഷ്ണനുമായി വഴക്കിലേർപ്പെട്ടു. പരസ്പരമുള്ള കൈയ്യാങ്കളിയിൽ പരിക്കേറ്റ ഇരുവരും റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ തിരിച്ചെത്തിയ രാമകൃഷ്ണൻ ശങ്കറുമായി വീണ്ടും വഴക്കടിച്ചു. അർധരാത്രിക്ക് ശേഷം ഒന്നരയോടെ ശങ്കറിന്റെ നിലവിളി കേട്ട നാട്ടുകാരാണ് വീട്ടിൽനിന്ന് തീയുയരുന്നത് കണ്ടത്. വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.വഴക്കിനിടയിൽ രാമകൃഷ്ണൻ പിതാവിനെ തീകൊളുത്തുകയായിരുന്നുവെന്ന് വിജയ് ആരോപിച്ചു.സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു. content Highlight: ManBurned His dunked father


from mathrubhumi.latestnews.rssfeed https://ift.tt/2zNVNaw
via IFTTT