Breaking

Thursday, November 15, 2018

സിക്കിമ്മില്‍ ആറുവയസുകാരിക്ക് പീഡനം; അദ്ധ്യാപകന്‍ അറസ്റ്റില്‍

ഗാങ്ടോക്: സിക്കിമ്മില്‍ ആറുവയസുകാരിയെ ക്രൂരമായി പീ‌ഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റലിലെ വാ‌‍ര്‍ഡനും കൂടിയായ അദ്ധ്യാപകനാണ് അറസ്റ്റിലായത്. 

പെണ്‍കുട്ടിയെ ഇയാള്‍ മാസങ്ങളോളം ക്രൂരപീഡനത്തിനിരയാക്കിയെന്ന് പൊലീസ് പറയുന്നു. സ്കൂളിലും ഹോസ്റ്റലില്‍ വച്ചും ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി മൂത്ത സഹോദരിയോട് കാര്യം പറയുകയായിരുന്നു. വിവരം അറി‌ഞ്ഞ സഹോദരി രക്ഷിതാക്കളെ അറിയിക്കുകയും പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു.

രക്ഷിതാക്കളുടെ പരാതിയില്‍ ചൊവ്വാഴ്ച രാത്രി തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 
 



from Anweshanam | The Latest News From India https://ift.tt/2qKJ6cx
via IFTTT