Breaking

Thursday, November 15, 2018

ഷവോമി മി 8 പുതിയ യൂത്ത് എഡിഷന്‍ സ്മാര്‍ട്ഫോണ്‍ വിപണിയിലേയ്ക്ക്

പുതിയ മി8 യൂത്ത് എഡിഷന്‍ നവംബറില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഷവോമി. നവംബര്‍ 16ന് ചൈനയിലാണ് ഫോണ്‍ അവതരിപ്പിക്കുക. ഇപ്പോള്‍ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാല്‍, നേരത്തെ, ഈ വര്‍ഷം 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വാരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചിരുന്നത്. 

3,350 എംഎഎച്ച്് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ഫോണ്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസറുള്ള ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 9:9 ആസ്പെക്ട് റേഷ്യോയില്‍ 2280×1080 പിക്സലില്‍ 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്12 എംപി പ്രൈമറി സെന്‍സറും 5 എംപി സെക്കന്‍ഡറി സെന്‍സറും 24 എംപി ഫ്രണ്ട് ക്യാമറയുമാണ് ക്യാമറ സവിശേഷതകള്‍. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്.
 



from Anweshanam | The Latest News From India https://ift.tt/2qIWdem
via IFTTT