വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരടിവീതം ഉയര്‍ത്തി. മഴ തുടരുന്നതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്.
ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് നെയ്യാറിന്റെ ഇരുകരകളിലുമുള്ളവരും കരമനയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2qrDaEY
via IFTTT