Breaking

Saturday, November 3, 2018

‘ജമാൽ ഖഷോഗിയെ സൗദി കൊന്നത്’; ആരോപണവുമായി തുർക്കി പ്രസിഡന്‍റ് എർദോഗൻ

ജമാൽ ഖഷോഗിയുടെ മരണത്തിൽ ദുരൂഹത തുടരുന്നതിനിടെ  സൗദിയെ നേരിട്ടാക്രമിച്ച് തുർക്കി പ്രസിഡന്‍റ് റജബ് ത്വെയിബ് എർദോഗൻ. ജമാൽ ഖഷോഗിയെ സൗദി നേരിട്ട് കൊന്നതാണെന്ന് നേരിട്ട്  ആരോപണവുമായി അദ്ദേഹം രംഗത്ത് വന്നു. ചില ഉന്നതർ അറിഞ്ഞ് തന്നെയാണ് കൊലപാതകമെന്നും എന്നാൽ സൽമാൻ രാജാവിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും എർദോഗൻ പറഞ്ഞു. 
 
സൗദിയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന സൂചനയും എർദോഗൻ നൽകുന്നു. കൊലയാളികൾ പിടിയിലായ 18 പേരാകാം. പക്ഷേ, കൊന്നത് സൗദി ഭരണാധികാരികളിൽ ഉന്നതരായ ചിലരുടെ ആജ്ഞ പ്രകാരമാണെന്നും എർദോഗൻ പറയുന്നു. ജമാൽ ഖഷോഗിയുടെ മരണത്തിൽ ദുരൂഹത തുടരുമ്പോഴാണ് സൗദിയെ നേരിട്ടാക്രമിച്ച് എർദോഗൻ രംഗത്ത് വന്നിരിക്കുന്നത്.

ജമാൽ ഖഷോഗി ഒരു കാലത്ത് പ്രവർത്തിച്ച വാഷിംഗ്ടൺ പോസ്റ്റിലാണ് എർദോഗന്‍റെ വിമർശനം. സൗദിയുടെ അന്വേഷണത്തിലും എർദോഗൻ അതൃപ്തി രേഖപ്പെടുത്തി. കോൺസുലേറ്റ് ജനറലിനെതിരെ സൗദി നടപടിയെടുക്കാത്തതും പബ്ലിക് പ്രോസിക്യൂട്ടറുടെ നിസഹകരണവുമെല്ലാം അക്കമിട്ട് നിരത്തിയാണ് എർദോഗന്‍റെ വിമർശനം.



from Anweshanam | The Latest News From India https://ift.tt/2CZdKpO
via IFTTT