Breaking

Saturday, November 3, 2018

മതനിരപേക്ഷത തകര്‍ക്കുന്നത് ഗൗരവമായി കാണണം- മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തിന്റെ മത നിരപേക്ഷത തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ശ്രമം നടത്തുന്നവരെ ജനാധിപത്യ സമൂഹം ഒറ്റപ്പെടുത്തണമെന്നും പിണറായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു കൊണ്ട് ഭരണഘടനയെ അംഗീകരിക്കാത്തവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതത്തെയും ജാതിയെയും ചില ആളുകള്‍ ദുരുപയോഗം ചെയ്യുന്നു. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. പൊലീസിനെ തന്നെ ചേരിതിരിക്കാന്‍ ശ്രമിക്കുന്നുവെന്നും  പൊലീസിനെ നിര്‍വീര്യമാക്കാനുള്ള നടപടിയാണിത്. ഒറ്റപ്പെട്ട ആക്രമണങ്ങളുടെ പേരില്‍ പൊലീസുകാര്‍ പതറരുതെന്നും മുഖ്യമന്ത്രി വിജയന്‍ പറഞ്ഞു. 

മതനിരപേക്ഷതയോടുള്ള അസഹിഷ്ണുതയാണ് പോലിസിനെതിരെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളില്‍ നിന്ന് മനസിലാക്കാനാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത നാളുകളായി പോലിസിനെ തന്നെ ചേരിതിരിക്കാനാകുമോ എന്നിവര്‍ നോക്കുകയാണ്. പോലീസിനെ ഇന്ന മതത്തില്‍ പെട്ടവര്‍, ഇന്ന ജാതിയില്‍ പെട്ടവര്‍ എന്ന തരത്തില്‍ വേര്‍തിരിക്കാന്‍ നോക്കുകയാണ്. അത് പോലീസിനെ നിര്‍വീര്യമാക്കാനുള്ള നടപടിയാണ്. പോലീസിന് ഒറ്റ മതവും ജാതിയുമേയുള്ളു. പോലീസിന്റെ മതവും ജാതിയും പോലീസ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


 



from Anweshanam | The Latest News From India https://ift.tt/2P7SKVh
via IFTTT