ജീവിതത്തില്‍ ചെറിയൊരു പ്രതിസന്ധിവാന്നാല്‍പോലും തളരുന്നവരാണ് മിക്കവരും. എന്ത് ചെയ്യണം എന്നാലോചിച്ച് വട്ടുപിടിച്ചാണ് മിക്കവരും നില്‍ക്കുന്നത്. എന്നാല്‍ ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ പോരാടിയിരിക്കുകയാണ് ചൈനയിലെ ചെന്‍ സിഫാംഗ് എന്ന യുവാവ്. ഇരുകൈകളുമില്ലാതെ ജനിച്ച ഈ യുവാവാണ് തന്റെ അമ്മയ്ക്ക് താങ്ങും തണലുമായി മാറിയിരിക്കുന്നത്. അസുഖബാധിതയായ അമ്മയെ കാലുകൊണ്ട് ശുശ്രൂഷിക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം വൈറലായിരിക്കുന്നത്.
ചൈനയിലെ ഷുജിവാന്‍ എന്ന ഗ്രാമത്തിലാണ് ചെന്നിന്റെ ജനനം. ഒമ്പതുമാസം പ്രായമുള്ളപ്പോഴാണ്് ചെന്നിന് പിതാവിനെ നഷ്ടമാവുന്നത്. പിന്നീടങ്ങോട്ട് സഹോദരനെയും തന്നെയും അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് വളര്‍ത്തിയതെന്ന് ചെന്‍. നാലാമത്തെ വയസ്സുമുതലാണ് ചെന്‍ കാലുകൊണ്ട് സ്വന്തം കാര്യങ്ങള്‍ നോക്കി തുടങ്ങുന്നത്. ആദ്യമൊക്കെ ഒരുപാട് ബുദ്ധിമുട്ടായിരുന്നു. പിന്നീടതൊരു ശീലമായി. വീട്ടിലെ ചെറിയ ചെറിയകാര്യങ്ങളൊക്കെ ചെന്‍ ചെയ്യാന്‍ തുടങ്ങി. മാര്‍ക്കറ്റില്‍ പോവുന്നതും അമ്മയെ സുശ്രൂഷിക്കുന്നതുമെല്ലാം ഇപ്പോള്‍ ചെന്നാണ്.
from Anweshanam | The Latest News From India https://ift.tt/2Db8TSJ
via IFTTT