Breaking

Sunday, November 11, 2018

പകല്‍ കമ്മ്യൂണിസം പ്രസംഗിച്ച് രാത്രി ബി.ജെ.പിയുമായി ചര്‍ച്ച നടത്തുന്നു-മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി കെ മുരളീധരന്‍ 

തിരുവനന്തപുരം: പകല്‍ കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രി ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തുകയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നതെന്ന് കെ. മുരളീധരന്‍. വല്‍സന്‍ തില്ലങ്കേരിയെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയതയെ തുരത്തുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി പത്തനംതിട്ടയിലേക്ക് നടത്തുന്ന മുരളീധരന്റെ പദയാത്രയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. ശബരിമല തീര്‍ഥാടനത്തിന് പോലീസ് പാസ് വേണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും ബി.ജെ.പിയെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ശ്രമമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പദയാത്ര 14ന് പത്തനംതിട്ടയില്‍ എത്തും. 15 നാണ് വിവിധ ജില്ലകളില്‍ നിന്നുള്ള പദയാത്രകളുടെ സംഗമം.



from Anweshanam | The Latest News From India https://ift.tt/2Qzff29
via IFTTT