Breaking

Saturday, November 3, 2018

കനത്ത ജാഗ്രതയിൽ ശബരിമല; പൊലീസും സംഘപരിവാറും തയ്യാറെടുപ്പുകൾ നടത്തുന്നു

ശ​ബ​രി​മ​ല നട ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​നാ​യി തി​ങ്ക​ളാ​ഴ്​​ച  തു​റ​ക്കാ​നി​രി​ക്കെ കനത്ത ജാഗ്രതയിലാണ് സന്നിധാനം. യുവതികൾ ശബരിമലയിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ പൊ​ലീ​സി​ലും സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളും ത​യാ​റെ​ടു​പ്പ് നടത്തിവരികയാണ്. ദ​ക്ഷി​ണ​മേ​ഖ​ല എ.​ഡി.​ജി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് ഐ.​ജി​മാ​ർ, അ​ഞ്ച് എ​സ്.​പി​മാ​ര്‍ എ​ന്നി​വ​രാ​ണ്​ സു​ര​ക്ഷ സ​ന്നാ​ഹം ഒ​രു​ക്കു​ന്നത്​. ഇന്ന് അർദ്ധരാത്രിമുതൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. 

അതേസമയം, സം​സ്​​ഥാ​ന​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി പ​ര​മാ​വ​ധി പേ​രെ സ​ന്നി​ധാ​ന​ത്ത്​ എ​ത്തി​ക്കാ​നാ​ണ്​ സംഘ്​ പരിവാർ പദ്ധതി. സ്​​ത്രീ​ക​ളെ​ത്തി​യാ​ൽ സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും പ്ര​തി​രോ​ധ ചു​മ​ത​ല ആ​ർ.​എ​സ്.​എ​സ്​ ഏ​റ്റെ​ടു​ത്ത​താ​യാണ്​ സൂചന. തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്ക്​ ന​ട തു​റ​ന്ന​പ്പോ​ൾ ഉണ്ടായ പ്ര​തി​ഷേ​ധ​ങ്ങ​ൾ ​ആ​സൂ​ത്ര​ണ​മി​ല്ലാ​തെ​യാ​ണ്​ ന​ട​ന്ന​തെ​ന്നാ​ണ്​ സം​ഘ്​​പ​രി​വാ​ർ വി​ല​യി​രു​ത്ത​ൽ. അത് മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മുന്നൊരുക്കങ്ങൾ നടത്തുന്നത്. 

എന്നാൽ, പൊ​ലീ​സ്​ സം​ര​ക്ഷ​ണ​യി​ൽ സ്​​ത്രീ പ്ര​വേ​ശ​നം ന​ട​ക്കു​ന്ന​താ​ണ്​ സം​ഘ​ട​ന​ക്ക്​ ഗു​ണ​ക​ര​മെ​ന്ന വി​ല​യി​രു​ത്ത​ലും ​ആ​ർ.​എ​സ്.​എ​സി​നു​ണ്ട്. അ​തി​നാ​ൽ സ​ന്നി​ധാ​ന​ത്ത്​ അ​ക്ര​മം വേ​ണ്ടെ​ന്നും സ്​​ത്രീ​ക​ളെ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്താ​ൻ പൊ​ലീ​സ്​ തു​നി​ഞ്ഞാ​ൽ നടന്നോട്ടെ എ​ന്ന അ​ട​വ്​ ന​യം സ്വീ​ക​രി​ക്കാ​ൻ​ പ​ദ്ധ​തി​യു​ണ്ടെ​ന്നും പറയുന്നുണ്ട്.​ ഇതിനുകൂടി വേണ്ടിയാണ് സ്​​ത്രീ​ക​ളെ​ത്തി​യാ​ൽ സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും തടയുന്നതിനുള്ള പ്ര​തി​രോ​ധ ചു​മ​ത​ല ആ​ർ.​എ​സ്.​എ​സ് ഏറ്റെടുത്തതായി അറിയുന്നത്. 

ശ​ബ​രി​മ​ല​യി​ൽ പ്ര​തി​രോ​ധം ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം സം​സ്​​ഥാ​ന​ത്ത്​ 200 കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ങ്ക​ളും ചൊ​വ്വയും അ​ഖ​ണ്ഡ നാ​മ​ജ​പ​വും ആ​ർ.​എ​സ്.​എ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. നാ​മ​ജ​പ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര​മാ​വ​ധി സ്​​ത്രീ​ക​ളെ അ​ണി​നി​ര​ത്തും. ഇ​തി​ന്​ എ​ൻ.​എ​സ്.​എ​സ്​ പി​ന്തു​ണയും പ്ര​തീ​ക്ഷ​ിക്കുന്നു. ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ പ്ര​വേ​ശ​ന​മു​ണ്ടാ​യാ​ൽ നാ​മ​ജ​പ കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തും.

തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്ക്​ ന​ട തു​റ​ന്ന​പ്പോ​ൾ ഉണ്ടായ പ്ര​തി​ഷേ​ധ​ങ്ങ​ൾ ​ആ​സൂ​ത്ര​ണ​മി​ല്ലാ​തെ​യാ​ണ്​ ന​ട​ന്ന​തെ​ന്നാ​ണ്​ സം​ഘ്​​പ​രി​വാ​ർ വി​ല​യി​രു​ത്ത​ൽ. അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്​ ആ​സൂ​ത്രി​ത​മാ​ക്കാ​നായത്. അ​ന്നത്തെ അ​ക്ര​മ​ങ്ങ​ളിൽ നി​ര​വ​ധി പേ​ർ കേ​സി​ൽ കു​ടു​ങ്ങി​യ​ത്​ പ്ര​വ​ർ​ത്ത​ക​രി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. 



from Anweshanam | The Latest News From India https://ift.tt/2zqZZg6
via IFTTT