പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രാഹ്മണ്ട ചിത്രമായ ഒടിയന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയിലും സമൂഹമാധ്യമങ്ങളിലും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ഗംഭീര സ്വീകരണത്തോടെയാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്റെ ട്രെയിലര്‍ വരവേറ്റിരിക്കുന്നത്. റിലീസായ ട്രെയിലര്‍ 6.5 മില്യണ്‍ ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്.
മലയാള സിനിമയില്‍ ഒരു സൂപ്പര്‍താര ചിത്രത്തിനും നാളിതുവരെ ലഭിക്കാത്ത സ്വീകാര്യത ആണ് റിലീസിന് മാസങ്ങള്‍ക്ക് മുന്നേ ഒടിയന്‍ കൈവരിച്ചിരിക്കുന്നത്. ആരാധകരേ മാത്രമല്ല സിനിമാ പ്രേമികളെയും ഒരുപോലെ വിസ്മയിപ്പിച്ച ഒടിയന്റെ മാസ്സ് ട്രെയ്‌ലര്‍ വെറും 20 ദിവസം കൊണ്ട് 6.5 മില്യണ്‍ ഡിജിറ്റല്‍ വ്യൂസ് കടന്നിരിക്കുകയാണ്. ഇത് മലയാള സിനിമ ഇതുവരെ കാണാത്ത ഒരു റെക്കോര്‍ഡ് ആണ്.
വി ഹരികൃഷ്ണന്‍ രചിച്ച ഈ ചിത്രത്തില്‍ പ്രകാശ് രാജ് , മഞ്ജു വാര്യര്‍, നരൈന്‍ എന്നിവരും അഭിനയിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയന്‍ നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ചിത്രം ഡിസംബര്‍ 14ന് ലോകമെമ്പാടും ഉള്ള തിയറ്ററുകളില്‍ എത്തും.
from Anweshanam | The Latest News From India https://ift.tt/2P7v5UL
via IFTTT