Breaking

Thursday, November 29, 2018

ശബരിമല വിഷയത്തില്‍ ഇന്നും പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയം ഉയർത്തിക്കാട്ടി നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം തുടർന്നതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഇന്നത്തേക്ക് സഭ പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തര വേളയും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി 21 മിനിറ്റിനകം നടപടികൾ പൂർത്തിയാക്കിയാണ് സഭ പിരിഞ്ഞത്. പ്ലക്കാർഡുകളും ബാനറുകളുമായി ഇന്നും പ്രതിപക്ഷ എംഎൽഎമാർ നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ശബരിമലയിൽ ഭക്തർ സംതൃപ്തരാണെന്ന പത്രവാർത്തകൾ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉയർത്തിക്കാണിച്ചു.നിയസഭയ്ക്ക് പുറത്തിറങ്ങിയും പ്രതിപക്ഷം പ്രതിഷേധിച്ചു. ശബരിമലയിലെ അടിസ്ഥാന സൗകര്യ വിഷയങ്ങളെ സംബന്ധിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ ഇന്നലത്തന്നെ മറുപടി പറഞ്ഞതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടർച്ചയായി സഭ തടസ്സപ്പെടുത്തിയാൽ മറ്റു നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷണൻ മുന്നറിയിപ്പ് നൽകി. സഭാ നടപടികൾ ലോകം മുഴുവൻ കാണുന്നുണ്ടെന്ന കാര്യം ഗവർണർ പറഞ്ഞതും സ്പീക്കർ ഓർമിപ്പിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് കഴിഞ്ഞ ദിവസവും നിയമസഭ സ്തംഭിച്ചിരുന്നു. Content Highlights: Sabarimala,opposition protest,Niyamasabha


from mathrubhumi.latestnews.rssfeed https://ift.tt/2Sdgxju
via IFTTT