Breaking

Saturday, November 3, 2018

കാര്‍ഗോ ക്യാബിനില്‍ മദ്യപിച്ചുറങ്ങിയ ജീവനക്കാരനേയും കൊണ്ട് വിമാനം പറന്നത് ഒന്നര മണിക്കൂര്‍

ഷിക്കാഗോ: മദ്യപിച്ച് കാർഗോകൾക്കിടെ കിടന്ന് ഉറങ്ങിപ്പോയ ജീവനക്കാരനേയും കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനം കൻസാസിൽ നിന്ന് ഷിക്കാഗോ വരെ പറന്നു. ഷിക്കാഗോയിൽ എത്തുന്നതുവരെ ആരും ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. വായുമർദവും താപനിലയും നിയന്ത്രിക്കാത്ത കാർഗോ ഹോൾഡിൽ ഒന്നര മണിക്കൂർ തങ്ങിയ ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ പറഞ്ഞു. ചോദ്യം ചെയ്ത ശേഷം കേസൊന്നും ചാർജ്ജ് ചെയ്തില്ലെങ്കിലും ഇയാളെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. ഒക്ടോബർ 27നാണ് സംഭവം. അമേരിക്കൻ എയർലൈനിന്റെ ബാഗേജ് റാമ്പിൽ ജോലി ചെയ്യവേ ക്ഷീണമകറ്റാനാണ് ഈ 23കാരൻ വിമാനത്തിലെ കാർഗോ ഹോൾഡിൽ കയറി കിടന്നത്. വിമാനം ഷിക്കാഗോയിൽ ഇറങ്ങിയ ശേഷമാണ് അധികൃതർക്ക് കാര്യം മനസിലായത്. പ്രാദേശിക സമയം പുലർച്ചെ 5.52 ന് പറന്നുയർന്ന വിമാനം 7.30 ഷിക്കാഗോയിൽ ഇറങ്ങുന്നതുവരെ ഒന്നര മണിക്കൂറിലധികം ഇയാൾ വിമാനത്തിലുണ്ടായിരുന്നു. ഷിക്കാഗോയിൽ ഉറങ്ങിയ ശേഷം ഇയാളെ വിമാനത്താവള അധികൃതർക്ക് കൈമാറുകയായിരുന്നു. പിന്നീട് പോലീസും എഫ്ബിഐയും ഇയാളെ ചോദ്യം ചെയ്തു. മദ്യപിച്ചതു കാരണം ഉറങ്ങിപ്പോയതാണെന്ന് ഇയാൾ പറഞ്ഞതായി പോലീസ് വക്താവ് അന്തോണി ഗ്യുഗ്ലിൽമി പറഞ്ഞു. content highlights: American Airlines baggage handler trapped in cargo hold on flight to Chicago


from mathrubhumi.latestnews.rssfeed https://ift.tt/2DmrFqU
via IFTTT