Breaking

Thursday, November 29, 2018

'ശസ്ത്രക്രിയ വിജയം, പക്ഷേ രോഗി മരിച്ചു'; ജിഡിപി വെട്ടിക്കുറച്ചതിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ്

ന്യൂഡൽഹി: കഴിഞ്ഞ യു.പി.എ. സർക്കാരിന്റെ കാലത്തെ (2010-11) സാമ്പത്തിക വളർച്ചനിരക്കിൽ കുറവുവരുത്തിയകേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ഇന്ത്യയുടെ കഴിഞ്ഞ 15 വർഷത്തെ വളർച്ചയെ അട്ടിമറിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മോദി സർക്കാർ യുപിഎ കാലത്തെ ജിഡിപി നിരക്കിൽ തിരുത്തൽ നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ശസ്ത്രക്രിയ വിജയം, എന്നാൽ രോഗി മരിച്ചുഎന്നായിരുന്നു കേന്ദ്ര നടപടിയെ കോൺഗ്രസ് വക്താവ് രന്ദീപ് സുർജെവാല വിശേഷിപ്പിച്ചത്. മോദി സർക്കാരും അവരുടെ കളിപ്പാവയായ നീതി ആയോഗും രണ്ടും രണ്ടും കൂട്ടിയാൽ എട്ടെന്നാണ് ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത്തരം തന്ത്രങ്ങളും ചെപ്പടിവിദ്യകളും വഞ്ചനയും കാണിച്ച് പഴയ രേഖകൾ വിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജിഡിപി നിരക്കുകളിൽ ജാലവിദ്യകൾ കാട്ടി മോദി സർക്കാർ സാമ്പത്തിക പിടിപ്പുകേടുകൾ മറച്ചുപിടിക്കാൻ ശ്രമിക്കുന്നു. പഴ രേഖകളൊക്കെ മാറ്റി മറിച്ചാലും മോദിക്ക് അധികാരത്തിൽ നിന്ന് പുറത്തേക്ക് പോകാനുള്ള തിയതിയിൽ മാറ്റം വരുത്താനാവില്ല. ജിഡിപി എന്നാൽ മോദിജിയുടെ പുതിയ വ്യാഖ്യാനം പൊടിക്കൈ ഡാറ്റ ഉത്പന്നം ((ഗിമ്മിക്രി ഡാറ്റാ പ്രൊഡക്ട്) എന്നാണെന്നും അദ്ദേഹം പറഞ്ഞു. മോദിനോമിക്സ് കൂട്ടിച്ചേർത്ത പക്കോട സാമ്പത്തിക കാഴ്ചപ്പാട് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പൂർണ്ണമായും പിന്നോട്ടടിച്ചു. പ്രധാനമന്ത്രിയുടേയും ധനകാര്യമന്ത്രിയുടേയും റൗഡിത്തരമാണ് നോട്ട് നിരോധന തീരുമാനം. ജി.എസ്.ടിയിലെ അപര്യപ്തത അതിനെ നികുതി തീവ്രവാദമാക്കി മാറ്റിയെന്നും സുർജെവാല കുറ്റപ്പെടുത്തി. 2010-11 കാലയളവിൽ മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് 10.3 ശതമാനമായിരുന്നു വളർച്ച രേഖപ്പെടുത്തിയിരുന്നത്. ഇത് 8.5 ശതമാനമാണെന്ന് ബുധനാഴ്ച സർക്കാർ അറിയിച്ചിരുന്നു. ഖനനം, ക്വാറിയിങ്, ടെലികോം തുടങ്ങിയ മേഖലകളിലെ കണക്കുകളിൽ പുനഃപരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ, സി.എസ്.ഒ. മേധാവി പ്രവീൺ ശ്രീവാസ്തവ എന്നിവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഉദാരീകരണത്തിനുശേഷം ഇന്ത്യ ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തിയ ഏകവർഷമായിരുന്നു 2010-11. അടുത്തവർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കേന്ദ്രസർക്കാരിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്. Content Highlights:Modi govt,BJP,Congress, GDP Rate


from mathrubhumi.latestnews.rssfeed https://ift.tt/2KGHzNZ
via IFTTT