ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്വാള് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. അതേസമയം പി വി സിന്ധുവും കെ ശ്രീകാന്തും പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
തായ്ലന്‍ഡിന്റെ നിറ്റ്കോണ്‍ ജിന്‍ഡാപോളിനെ മറികടന്നാണ് സിന്ധു പ്രീ ക്വാര്‍ട്ടറില്‍ കടന്നത്.
സ്കോര്‍: 21-15, 13-21, 21-17. പ്രീ ക്വാര്‍ട്ടറില്‍ സിന്ധു ദക്ഷിണ കൊറിയയുടെ സംഗ് ജി ഹുയിനെ നേരിടും.
ശ്രീകാന്ത് ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ വിജയം.
സ്കോര്‍: 21-11, 21-15.
സൈന ജപ്പാന്റെ അകാനെ യാമാഗുച്ചിയോടാണ് പരാജയപ്പെട്ടത്. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു സൈനയുടെ തോല്‍വി.
സ്കോര്‍: 21-10, 10- 21, 19-21.
from Anweshanam | The Latest News From India https://ift.tt/2qV1MGN
via IFTTT