തിരുവനന്തപുരം: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച വൈകുന്നേരം തുറക്കും. വെള്ളിയാഴ്ച രാവിലെ 11 മുതല്‍ നിലയ്ക്കലിലേക്ക് തീര്‍ഥാടകര്‍ക്കു പ്രവേശനം അനുവദിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ തീര്‍ഥാടകരെ നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ പന്പയിലേക്കു പോകാന്‍ അനുവദിക്കും.
അതേസമയം, നട തുറക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. തിരക്കു നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനുമായി വിശദമായ പദ്ധതിയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി തിരുവനന്തപുരം റേഞ്ച് ഐജി, എസ്പിമാര് എന്നിവരുമായി സുരക്ഷാ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പന്പയിലും സന്നിധാനത്തും സുരക്ഷാ ചുമതല ഐജിമാരുടെ നിയന്ത്രണത്തിലാണ്.
from Anweshanam | The Latest News From India https://ift.tt/2Fz448H
via IFTTT