ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസുമാരായ എന്‍.വി രമണ, എം.ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടേണ്ടത് അനിവാര്യമാണെന്നാണ് സി.ബി.ഐ നിലപാട്. ലാവ്ലിന്‍ കരാറില്‍ മാറ്റം ഉണ്ടായത് അദ്ദേഹത്തിന്റെ അറിവോടെയാണ്. 1996 കണ്‍സല്‍ട്ടസി കരാര്‍ എന്ന നിലയിലാണ് ഒപ്പു വച്ചതെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇത് വിതരണ സ്വഭവത്തിലുള്ള കരാര്‍ ആയി മാറി. 97 ല്‍ വൈദ്യുതി മന്ത്രി ആയിരിക്കെ പിണറായി എസ്.എന്‍.സി ലാവ്ലിന്‍ കമ്ബനിയുടെ അഥിതിയായി കാനഡയില്‍ പോയതിന് പിന്നാലെയാണ് ഈ മാറ്റമുണ്ടായതന്ന് സി.ബി.ഐ പറയുന്നു.
from Anweshanam | The Latest News From India https://ift.tt/2SEQKlB
via IFTTT