Breaking

Monday, November 12, 2018

കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടതിന്റെ ആശ്വാസത്തില്‍ ബോളിവുഡ് നടി ശ്രുതി ഹാസന്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയെ പിടിച്ചു വിഴുങ്ങിയ കാട്ടു തീയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവെച്ചു കൊണ്ട് നടി ശ്രുതി ഹാസന്റെ ട്വീറ്റാണ് ഇപ്പോള് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിന്റെ ഒരു ദിവസം മുന്‍പ് വരെ മാലി ദ്വീപിലും ലോസ് ആഞ്ചല്‍സിലും ഉണ്ടായിരുന്നുവെന്നും ശ്രുതി പറഞ്ഞു. കാട്ടു തീയെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ശ്രുതി ട്വീറ്റ് ചെയ്തു.ലോക പ്രശസ്ത ഗായിക ലേഡി ഗാഗ, നടിയും മോഡലുമായ കിം കാര്‍ദാഷിന്‍, ഹോളിവുഡ് നടന്‍ റെയന്‍ വില്‍സണ്‍, സംവിധായകന്‍ ഗ്യാലര്‍മോഡെല്‍ ടോറോ, ഗായിക മെലിസ എതറിഡ്ജ് തുടങ്ങിയവര്‍ കാട്ടു തീയെ തുടര്‍ന്ന് കാല്‍ഫോര്‍ണിയയിലെ വീട് ഉപേക്ഷിച്ച് പോയിരുന്നു.


 



from Anweshanam | The Latest News From India https://ift.tt/2PT0k5L
via IFTTT