Breaking

Monday, November 12, 2018

നീതി തേടി സനലിന്റെ കുടുംബം: സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ നാളെ ഉപവാസത്തിനിരിക്കും

നെയ്യാറ്റിന്‍കര: സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി നാളെ ഏകദിന ഉപവാസമിരിക്കും. സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഈ തീരുമാനം. കേസ് അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയണ് വിജി. പോലീസുകാര്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ കോടതി മേല്‍നോട്ടം വേണമെന്നുമാണ് വിജിയുടെ ആവശ്യം.

അതേസമയം രണ്ട് ദിവസത്തിനകം ഡി.വൈ.എസ്.പിയുടെ അറസ്റ്റുണ്ടാവുമെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. രക്ഷപ്പെടാന്‍ സഹായിച്ചവരുടെ മൊഴികളില്‍ നിന്നാണ് ഹരികുമാറിന്റെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. സനല്‍കുമാര്‍ വധത്തില്‍ അറസ്റ്റുകള്‍ തുടങ്ങിയതോടെ മുഖ്യപ്രതിയായ ഹരികുമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അറസ്റ്റ് ചെയ്തവരില്‍ നിന്നും ഹരികുമാറിന്റെയും ബിനുവിന്റെയും നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.



from Anweshanam | The Latest News From India https://ift.tt/2ODtVv2
via IFTTT