ആലപ്പുഴ: ആലപ്പുഴയില്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. ചേര്‍ത്തല പള്ളിപ്പുറത്ത് എന്‍എസ്‌എസ് മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അക്രമികള്‍ കെട്ടിടത്തിന് മുന്നിലെ കൊടിമരം നശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ എന്‍എസ്‌എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നാമജപ യജ്ഞം അടക്കമുള്ള പ്രതിഷേധ പരിപാടികളുമായി എന്‍എസ്‌എസ് മുന്നോട്ട് പോകുന്നതിനിടെയാണ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
from Anweshanam | The Latest News From India https://ift.tt/2AZsKTn
via IFTTT