Breaking

Thursday, November 29, 2018

വിക്ഷേപണം വിജയം; 'ഹൈസിസു'മായി പിഎസ്എല്‍വി സി-43 കുതിച്ചുയര്‍ന്നു

ചെന്നൈ: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് രാവിലെ 9.58-നായിരുന്നു വിക്ഷേപണം. ഹൈസിസിന് ഒപ്പം 30 വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചാണ്, പി.എസ്.എൽ.വി. സി-43റോക്കറ്റ് കുതിച്ചുയർന്നത്. ഭൂമിയുടെ ഉപരിതലം കൂടുതൽ മികവോടെ പഠിക്കുകയാണ് ഹൈപ്പർസ്പെക്ട്രൽ ഇമേജിങ് സാറ്റലൈറ്റിന്റെ (HysIS satellite) ലക്ഷ്യം. കൃഷി, വനം, തീരദേശമേഖലയുടെ നിർണയം, ഉൾനാടൻ ജലാശയങ്ങൾ തുടങ്ങിയവയ്ക്കും സൈനികാവശ്യങ്ങൾക്കും ആയിരിക്കും ഹൈസിസ് പഠിക്കുക. അഞ്ച് വർഷമാണ് ഹൈസിസിന്റെ കാലാവധി. വിക്ഷേപിച്ച മറ്റ് ഉപഗ്രഹങ്ങളിൽ 23 എണ്ണം അമേരിക്കയിൽ നിന്നുള്ളതാണ്. നെതർലൻഡ്സ്, കാനഡ, സ്വിറ്റ്സർലൻഡ്, കൊളംബിയ, മലേഷ്യ, ഫിൻലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളുടേതാണ് ബാക്കിയുള്ളവ. ഉപകരണങ്ങളിൽ ഒരെണ്ണം മൈക്രോ ഉപഗ്രഹവും ബാക്കിയുള്ളവ നാനോ ഉപഗ്രഹങ്ങളുമാണ്. ഐ.എസ്.ആർ.ഒയുടെ നവംബറിലെ രണ്ടാമത്തെ വിക്ഷേപണദൗത്യമാണിത്. നവംബർ 14-ന് ജിസാറ്റ് -29 വിജയകരമായി വിക്ഷേപിച്ചിരുന്നു. പി.എസ്.എൽ.വി. ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ വിക്ഷേപണ വാഹനമാണ് സി-43. 380 കിലോഗ്രാമാണ് ഇതിന്റെ ഭാരം. #Watch ISRO launches HysIS and 30 other satellites on PSLV-C43 from Satish Dhawan Space Centre in Sriharikota. #AndhraPradesh pic.twitter.com/ZtI295a4cy — ANI (@ANI) November 29, 2018 Content Highlights:ISRO, PSLV-C43, HysIS, satellite


from mathrubhumi.latestnews.rssfeed https://ift.tt/2DQbnpJ
via IFTTT